കാര്യമെന്തായാലും കുഞ്ഞാത്തോലല്ലേ?
കോപ്രായം കാട്ടുന്ന പ്രായമതല്ലേ?
കൂതറയെന്നുള്ള പേരുള്ളോളല്ലേ?
തറവാടിയല്ലേലും തിരുമേനിയല്ലേ?
തേവാരമില്ലേലും തേവരിങ്ങില്ലേ?
തേറ്‍വാഴ്ചയില്ലേലും നീറ്വീഴ്ചയില്ലേ?
താവഴിയല്ലേലും പോംവഴിയില്ലേ?
റേഷന്‍ വാങ്ങാനിന്നു കാത്തുള്ള നില്‍പ്പ്
റോഡിലൂടങ്ങ് നടന്നുള്ള പോക്ക്
റാങ്കൊന്നു വാങ്ങിയ ചേലുള്ള നാക്ക്
റേഡിയൊ വാങ്ങാനും കാശില്ല നോക്ക്
കൂതറയാണെന്ന ഭാവമില്ലൊട്ടും
ഊതിയാലങ്ങു പറന്നങ്ങു പോകും
തോലിന്നു പാരം കടുപ്പമീ മട്ടില്‍
റാണിയായീടുമിവളിങ്ങൊരു നാളില്‍

No comments:
Post a Comment