Sunday, April 19, 2009

ഒറ്റവരി താന്തോന്നിത്തം

മന്വന്തരങ്ങളിലന്തരാത്മാവിന്റെ-

യേകാന്തസന്തപ്തനിശ്വാസബിന്ദുവി-

ലെന്തിനെയേതിനെയെന്തിലുമേതിലും

സന്ധിച്ചിടുന്നതാം മറ്റെന്തോ ഒന്നിനെ

സന്തതം ചിന്തിച്ചോരന്തമില്ലാതങ്ങു

യാന്ത്രികമായൊരെന്‍ ചിന്തയില്‍

മന്ത്രമായ് ചെന്തീയിന്‍ ചാന്തൊളി-

ച്ചന്തമായ് വന്നൊരാ കാന്താരി

നിന്റെ പൂപ്പുഞ്ചിരിച്ചിന്തിന്റെ

സാന്ത്വനസ്പര്‍ശത്തില്‍ ‍

മൂവന്തി നേരത്തു

കുന്തിച്ചിരുന്നല്പം അന്തിയും 

മോന്തിയഹന്തയും മൂത്തൊട്ടു

ചിന്തിക്കാതിങ്ങിന്നെഴുതിയോ-

രെന്തു താന്തൊന്നിത്തമിക്കവിത

No comments:

Post a Comment