
നിയതമാമൊന്നിന്റെ നിലയില്ലാക്കയത്തില്‍
ഞാനൊന്നു മുങ്ങിപ്പൊങ്ങി വീണ്ടും താഴുന്ന വേളയില്‍
ഉഴറുന്ന മാറില്‍ നിന്നുതിരുന്ന നിശ്വാസ വേലിയേറ്റങ്ങളില്‍
നിന്നുമൊന്നറിയുന്നു ഞാന്‍ ...മരണമാസന്നം
ശ്വാസനാളങ്ങളില്‍ കയറുന്നൂ വെള്ളം
വേണ്ടെനിക്കീ കാഴ്ച്ചകള്‍..അലട്ടുന്നൊരോറ്മകള്‍
അടയുന്നു കണ്ണുകള്‍.....അറുതിയില്ലാ നോവ്
കണ്ണുകളില്‍ ഇരുട്ടില്ല വെളിച്ചമില്ല തെല്ലും
എന്നില്‍ ഞാനില്ല...ഇല്ലയിദ്ദേഹവും ദേഹിയാം ഞാനും...
ബോധം ...തുരീയമായി..നീരിന്‍ കുമിളയായ്
ഇനി ഞാന്‍ അലിയട്ടെ എന്നകതും പുറത്തുമായ്
തിരതല്ലിയോളമടിക്കുന്ന വെള്ളത്തില്‍...
ജീവന്റെ ആദിമ സ്രോതസ്സില്‍ ....ആത്മാവ് വേറിട്ട്...
മൃത്യു തന്‍ കടവിലേക്ക്... തുഴയില്ലാ തോണിയായ്
.......................................................................................
ഇനിയും വൈകുവാനില്ലാത്ത ഈ നിമിഷത്തില്‍...
മറ്റൊരോറ്മ ഒരു കിതക്കുന്ന വേട്ട നായാകുന്നു ...
പിടയ്ക്കുന്ന പ്രാണനാം പ്രാവിനെ കടിച്ചെടുത്തോടുന്നു..
ചെന്ചോര ഇറ്റിറ്റു വീഴുന്നു...
തൂവലുകള്‍ പൊഴിയുന്നു... കാറ്റില്‍ പറക്കുന്നു...
അന്ന് പിരിയുമ്പോള്‍ യാത്രാമൊഴി നീ പറഞ്ഞില്ല, നിന്‍ മിഴി നനഞ്ഞില്ല
ഇല്ലാതിരിക്കട്ടെ
ഇനിയെന്റെ കണ്ണ് നിറഞ്ഞെന്നാല്‍ തന്നെയും..വെള്ളത്തില്‍ കണ്ണീരു വേറിട്ട് നില്‍ക്കില്ല..
ഒരു നോട്ടം പോലും തന്നില്ല നീയെന്ന സങ്കടം പോലും ശേഷിക്കില്ല
അല്ലെങ്കില്‍ എന്ത് ശേഷിപ്പൂ?? ആര് ശേഷിപ്പൂ..???

No comments:
Post a Comment