Monday, April 20, 2009

രക്തസാക്ഷിരാഘവീയം


പാര്‍ട്ടി വലുതായതെങ്ങന്യാ?

അങ്ങനങ്ങനെ വലുതായീന്നാ?

ഞങ്ങളു ചോരനീരാക്കി

നോവു ശീലാക്കി

അഴിയെണ്ണി

ഇടി കൊണ്ടു തിരിഞ്ഞ് നിന്നു 

വെടിയേറ്റു പിടഞ്ഞു വീണ്‍

ഉയിര്‍ത്തെനീറ്റ് തിരി കൊളുത്തിയ

വീരകാഹളധ്വജജ്യോതിസ്സിതു

അപ്പോള്‍ രക്തസാക്ഷിത്വം?

അങ്ങനെ എത്രയെത്ര വീര രക്തസാക്ഷികള്‍

 ഒരുദാഹരണത്തിനു?

എല്ലാവരും ഞങ്ങളുടെ 

പ്രിയരക്ത സാക്ഷികള്‍

മുന്‍പേ പറന്ന പക്ഷികള്‍

അപ്പോള്‍ രക്തസാക്ഷി രാഘവന്‍?

നിങ്ങളുടെ ഭാര്യയുടെ മുന്ഭര്ത്താവ്?

അതൊരു പഴയകഥ

പാറ്ട്ടി വളറ്ത്താന്‍ ഞാന്‍ ഒളിവില്‍

ഒളിവിലും വിശപ്പ് ഒഴിയില്ല

രാഘവന്റെ വീട്ടിലൊരില ചോറ്

വിശപ്പു പോയപ്പോള്‍

തല ഉയര്‍ത്തി നൊക്കിയപ്പോള്‍

മുന്‍പില്‍  അവള്‍ നിറഞ്ഞങ്ങനെ...

.........................................

പാര്‍ട്ടി വലുതായതെങ്ങന്യാ?

അങ്ങനങ്ങനെ വലുതായീന്നാ?

നാ‍ളെ രാഘവരക്തസാക്ഷിത്വദിനം

കവലയില്‍ ഒരു അനുസ്മരണം

വൈകീട്ട് ഊണു നിങ്ങടെ വീട്ടില്‍

 

No comments:

Post a Comment