


വിഷുവിനിന്നൊരു കമ്പിത്തിരിയെരിയുമ്പോള്‍
മരതകദ്വീപിലൊരു ചിതയെരിയുന്നു .......
കൊന്നപ്പൂക്കണി കണ്ടുണരുമ്പോള്‍
അവിടെ നിന്നൊരു കൊലവിളി കേള്‍പ്പൂ ........
കുഞ്ഞിക്കയ്യില്‍ നല്‍കിയ നാണയമല്ലാ
ഉരുളുവതൊരു കുഞ്ഞിത്തലയിന്നവിടെ
ഊഞ്ഞാലേറി കേളികളാടീ നാം പലകുറി
ഉയിരിന്നായ് പലവഴിപായുന്നവരും
എമ്പക്കം വിട്ടിങ്ങിന്നൊരുരുള വിഴുങ്ങെ
പട്ടിണിയവരെന്നൊറ്ത്തോ നമ്മള്‍?
ഇനിയും യുദ്ധം പോരെന്നാകില്‍
കണികണ്ടീടൂ വന്നീ ചിത്രങ്ങള്‍

No comments:
Post a Comment