Monday, May 4, 2009

നായയെ ഞാനിന്നു ഒരു പാട് തല്ലി
അശ്രീകരം..അതിന്നത്തെ
മാതൃഭൂമി മുഴുവന്‍ കടിച്ചുകീറി
എന്നത്തെയും പോലെ ഇന്നും അത്


എന്റെ കവിതകള്‍
മാതൃഭൂമിയില്‍ അച്ചടിച്ചു വരുന്നതു കൊണ്ടല്ലാ
വാര്‍ത്തകളുടെ കൊളാഷ് ആണല്ലോ
എന്റെ കവിതകള്‍

ചരമങ്ങളില്‍ നിന്ന്
പ്രാദേശികവാര്‍ത്തകളില്‍ നിന്ന്
നഗരത്തില്‍ നിന്ന്
വാര്‍ത്തയും വീക്ഷണത്തില്‍ നിന്ന്
ഓരോ വരി വീതം അല്ലെങ്കില്‍ ഒരു വാ‍ക്ക്



എല്ലാമെല്ലാം പോയി
എങ്ങൊട്ടെന്നില്ലാതെ
എന്റെ പതിനായിരവും
കണിക്കൊന്നയിലെ അവാര്‍ഡും

ഉറക്കെ ഞാന്‍ കവിത ചൊല്ലുമ്പോള്‍
കേട്ട് തരിച്ച് നില്‍ക്കുന്ന നേരത്ത്
രോഗി പോലുമറിയാതെ
പറിയാത്ത പല്ലും പറിയുന്ന


ഈയിടെ ആരൊ പറയുന്ന കേട്ടു
ക്രൈമെന്നൊരു വാരികയുണ്ടത്രേ
അതു വായിക്കുന്നവര്‍ക്കാണ്
ഈയ്യിടെയാ‍യി
അവാ‍ര്‍ഡ് എന്നും മറ്റും മറ്റും

മറ്റന്നാള്‍ ഞാനും വാങ്ങും
ചന്തയില്‍ പോകുമ്പോള്‍
നായക്കിറച്ചിയും വാങ്ങാം
മാതൃഭൂമി ഞാന്‍ നിര്‍ത്തി












No comments:

Post a Comment